Tuesday, November 11, 2008

ആയുര്‍വേദം

തികച്ചും ഭാരതീയമായ ആയുരാരോഗ്യ സംരക്ഷണ രീതിയാണ് ആയുര്‍വേദം. ആയുസിനെ കുറിച്ചുള്ള വേദം എന്നാണ് പദത്തിനര്‍ത്ഥം. ആയുര്‍വേദം എന്നപദം ആദ്യം കാണുന്നത് സംഹിതകളിലാണ്. സംഹിതകള് എന്നാല് മാരീച കശ്യപന്, അത്രേയപുനര്‍വസു, ധന്വന്തരി എന്നീ ആചാര്യന്മാരുടെ വചനങ്ങള് ക്രോഡികരിച്ച് അവരുടെ ശിഷ്യന്മാര് രചിച്ച ഗ്രന്ഥങ്ങള് ആണ്.

ആയുര്‍വിന്ദതേ(ലഭതേ) വിദ്യതേ(വേത്തി) വാഇതി ആയുര്‍വേദ

എന്നാണ് ആയുര്‍വേദം എന്ന പദത്തിന്റെ നിഷ്പത്തി.

ആയുസ്സിന്റെ പരിപാലനത്തെകുറിച്ച് അറിവും, അതു ലഭിക്കാനുള്ള ഉപായവും വളരെ ലളിതമായ രീതിയില് വിവരിച്ചിട്ടുള്ള ഒരു സമ്പൂര്‍ണ്ണ ജീവശാസ്ത്രമാണ് ആയുര്‍വേദം. ആയുര്‍വേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാതപിത്തകഫങ്ങള് ആണ് ത്രിദോഷങ്ങള്. അവയുടെ അസന്തുലിതാവസ്ഥയാണ് രോഗകാരണം എന്നത്രെ ആയുര്‍വേദ സിദ്ധാന്തം. ദോഷങ്ങളുടെ സമാവസ്ഥയാണ് ആരോഗ്യം.

No comments: